കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വരാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 25,000ത്തോളം പേർ. ഒരുതവണ നാടുകടത്തപ്പെട്ടവർ മറ്റൊരു പാസ്പോർട്ടിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ 2011ൽ വിമാനത്താവളത്തിലും കര അതിർത്തികളിലും വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ആരംഭിച്ചതിനുശേഷമുള്ള കണക്കാണിത്. കുവൈത്തിൽനിന്ന് 1992 മുതൽ ഇതുവരെ എട്ടുലക്ഷം വിദേശികളെ നാടുകടത്തി. 22 രാജ്യങ്ങളിൽനിന്നുള്ളവരെയാണ് നാടുകടത്തിയത്.
തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് കുവൈത്തിൽനിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് നാടുകടത്തിയശേഷം അനധികൃതമായി തിരികെയെത്താൻ ശ്രമിക്കുേമ്പാൾ പിടിയിലായത്. ഇവരെ വീണ്ടും നാടുകടത്തുകയാണ് ചെയ്യുന്നത്. ഇത് സർക്കാറിന് അധിക ബാധ്യതയാണ്. നാടുകടത്താനുള്ള ചെലവ് അതത് രാജ്യങ്ങളുടെ എംബസിയിൽനിന്ന് ഇൗടാക്കണമെന്ന ആവശ്യം വിവിധ പാർലമെൻറ് അംഗങ്ങൾ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.