കുവൈത്ത് സിറ്റി: പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ വിസ നൽകി തട്ടിപ്പ് നടത്തുന്നതായി പരാതി. ഹ്യൂണ്ടായ് കമ്പനിയുടെ പേരിൽ ഒാൺലൈനായി വ്യാജ വിസ നൽകി മുഹമ്മദലി അബ്ദുറഹ്മാൻ എന്ന മലയാളി കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. 5500 രൂപ അഡ്വാൻസ് നൽകിയ ശേഷം മെഡിക്കലും മറ്റു നടപടികളും കഴിഞ്ഞ് ടിക്കറ്റിനായി ട്രാവൽസിനെ സമീപിച്ചപ്പോഴാണ് വിസ വ്യാജമാണെന്ന് അറിയുന്നത്.
190 ദീനാർ ശമ്പളവും 10 മാസത്തിൽ ഒരുമാസം അവധിയും വാരാന്ത്യ അവധിയും കാണിച്ചുള്ള ഒാഫർ ലെറ്ററിൽ വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. ഹ്യൂണ്ടായ് കമ്പനിയുടെ പേരിൽ വ്യാജ സീൽ പതിച്ചുള്ള ഒാഫർ ലെറ്ററാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കുവൈത്തിലെ റുമൈതിയയിലെ വിലാസം കാണിച്ചിരുന്നതിനാൽ തട്ടിപ്പാണെന്ന് മനസ്സിലായില്ലെന്ന് ഇദ്ദേഹം പറയുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാത്തതാണ് വ്യാജ വിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.