കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ അ​ബ്ബാ​സി​യ സോ​ൺ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ൺ​ലൈ​ൻ ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി തു​ട​ർ​ന്നു​പോ​ന്നി​രു​ന്ന ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ അ​ബ്ബാ​സി​യ സോ​ൺ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​പാ​ടി മ​ല​പ്പു​റം പാ​ണ​ക്കാ​ട് ജാ​മി​അ അ​ൽ​ഹി​ന്ദ് അ​ൽ ഇ​സ്‍ലാ​മി​യ വ​നി​ത കാ​മ്പ​സി​ൽ ന​ട​ന്നു. ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​മു​ഖ ഖു​ർ​ആ​ൻ വി​വ​ർ​ത്ത​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് മ​ദ​നി പ​റ​പ്പൂ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്‍ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സു​നാ​ഷ് ഷു​കൂ​ർ, മെ​ഹ​ബൂ​ബ് കാ​പ്പാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജാ​മി​അ അ​ൽ​ഹി​ന്ദ് അ​ൽ ഇ​സ്‍ലാ​മി​യ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശു​റൈ​ഹ് സ​ല​ഫി ക്ലാ​സ് എ​ടു​ത്തു.

ഇ​സ്‍ലാ​ഹി സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സു​നാ​ഷ് ഷു​കൂ​ർ, മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, അ​സ്‌​ലം ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന മോ​ഡ​ൽ ക്ലാ​സി​ൽ അ​ബ്ദു​ൽ റ​സാ​ഖ് സി.​കെ കോ​ഴി​ക്കോ​ട്, ഉ​മ​ർ കൂ​മ്പ്ര, അ​ബ്ദു​സ്സ​മ​ദ് ക​ലൂ​ർ, മു​ഹ​മ്മ​ദ് മു​ഹി​യി​ദ്ദീ​ൻ, റി​സ് വാ​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് സ​നി​യ ടീ​ച്ച​ർ, സ​ഫി​യ ചെം​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ് സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Tags:    
News Summary - Family gathering of Quran learners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.