ബാ​ല​ൻ കൂ​മു​ള്ളി​ക്ക് ക​ല കു​വൈ​ത്തി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ബാ​ല​ൻ കൂ​മു​ള്ളി​ക്ക് യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങു​ന്ന ബാ​ല​ൻ കൂ​മു​ള്ളി​ക്ക് കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്നു ബാ​ല​ൻ കൂ​മു​ള്ളി. മം​ഗ​ഫ് ക​ല സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ബി​ജോ​യ് ക​ല​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്റ്‌ റി​ച്ചി കെ ​ജോ​ർ​ജ്, ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ, ക​ല കു​വൈ​ത്ത് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി തോ​മ​സ് സെ​ൽ​വ​ൻ സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി.​വി. രം​ഗ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.