കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി എ.ഡി. ഗോപിനാഥിനും മുൻ വനിത കോഓഡിനേറ്റർ രാധ ഗോപിനാഥിനും കുവൈത്ത് മലയാളി സമാജം യാത്രയയപ്പ് നൽകി. സംഘടനയുടെ മെമേൻറാ അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രനും വനിത വിഭാഗം ചെയർപേഴ്സൻ നിധി നായരും ചേർന്നു നൽകി. മലയാളി സമാജം ട്രഷറർ നിബു ജേക്കബ്, ഫഹാഹീൽ ഏരിയ കോഓഡിനേറ്റർ ജിജു വിതയത്തിൽ എന്നിവർ പങ്കെടുത്തു. മികച്ച സംഘാടകനായ ഗോപിനാഥ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സംഘടനക്ക് നൽകിയ വിലപ്പെട്ട സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. എ.ഡി. ഗോപിനാഥ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.