കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസത്തിനുശേഷം നാട്ടിലേക്ക് സ്ഥിരതാമസത്തിനായി പോകുന്ന സെൻറ് തോമസ് ഈവാഞ്ചെലിക്കൽ ചർച്ച് കുവൈത്ത് ഇടവക അംഗങ്ങളായ എ.ജി. ചെറിയാനും കുടുംബത്തിനും ബോണി കെ. എബ്രഹാമിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി.
എ.ജി. ചെറിയാനും ബോണി കെ. എബ്രഹാമും ഇടവകയുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ഉത്തരവാദിത്തത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുകയും ചെയ്തവരാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇടവക വികാരി ഫാ. ജോൺ മാത്യു പറഞ്ഞു. എൻ.ഇ.സി.കെ പള്ളിയിലും പാരിഷ് ഹാളിലും കൂടിയ യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗതം പറഞ്ഞു.
ഫാ. ജോൺ മാത്യു ഉപഹാരം നൽകി. വൈസ് പ്രസിഡൻറ് ജോർജ് വർഗീസ്, സേവിനി സമാജം സെക്രട്ടറി ജെയ്മോൾ റോയ്, യൂത്ത് യൂനിയൻ സെക്രട്ടറി എബിൻ ടി. മാത്യു, സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ എബ്രഹാം മാത്യു, ഗായകസംഘം പ്രതിനിധി സിജുമോൻ എബ്രഹാം, എം. തോമസ് ജോൺ, റെജു ഡാനിയേൽ ജോൺ എന്നിവർ സംസാരിച്ചു.
ഇടവക അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും മറുപടി പ്രസംഗത്തിൽ എ.ജി. ചെറിയാനും ബോണി കെ. എബ്രഹാമും അറിയിച്ചു. ട്രഷറർ ബിജു സാമുവേൽ നന്ദി പറഞ്ഞു. ഇടവക വികാരി ഫാ. ജോൺ മാത്യുവിെൻറ പ്രാർഥനയോടെ യോഗം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.