കുവൈത്ത് സിറ്റി: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരമുണ്ടാക്കാനും ആത്മാർഥമായി ശ്രമിച്ച ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് കെ.കെ.എം.എ അനുസ്മരിച്ചു.
സാധാരണക്കാരുടെ മനസ്സിൽ എന്നും ഓർക്കപ്പെടുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ അപൂർവം നേതാക്കളിൽ ഒരാൾ.
ആതുരസേവനരംഗത്ത് കെ.കെ.എം.എ നടത്തുന്ന പ്രവർത്തനങ്ങളെ കണ്ടറിഞ്ഞു പ്രോത്സാഹനം നൽകിയ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബങ്ങളെയും പൊതുസമൂഹത്തെയും അനുശോചനം അറിയിക്കുന്നതായും കെ.കെ.എം.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് അനുശോചിച്ചു.
മുഖ്യമന്ത്രി, ധനകാര്യ-ആഭ്യന്തര-തൊഴിൽ മന്ത്രി, പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ, കുടുംബത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ടെക്സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം, ജനറൽ സെക്രട്ടറി ജോർജ് വി.വൈ, രക്ഷാധികാരി അരുൺ രാജഗോപാൽ, ട്രഷറർ കനകരാജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.