നൗ​ഷാ​ദി​ന് കെ.​കെ.​എം.​എ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

നൗ​ഷാ​ദി​ന് കെ.​കെ.​എം.​എ യാ​ത്ര​യയ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി നൗ​ഷാ​ദി​ന് കെ.​കെ.​എം.​എ മം​ഗ​ഫ് ബ്രാ​ഞ്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കെ.​കെ.​എം.​എ മം​ഗ​ഫ് ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന നൗ​ഷാ​ദ് നീ​ണ്ട 34 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മ​ൻ​ഗ​ഫ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ്‌ സു​ബൈ​ർ പാ​റ്റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ കെ. ​ബ​ഷീ​ർ ബ്രാ​ഞ്ചി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കേ​ന്ദ്ര-​സോ​ൺ നേ​താ​ക്ക​ളാ​യ സം​സം അ​ബ്ദു​ൽ റ​ഷീ​ദ്, ടി.​കെ. റ​ഫീ​ഖ്, ബ്രാ​ഞ്ച് മു​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഷീ​ദ്, മ​റ്റ് ബ്രാ​ഞ്ച് നേ​താ​ക്ക​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ള്ളൂ​ർ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് മൂ​സ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA farewell to Naushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.