കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച പുകയില വസ്തുക്കൾ പിടികൂടി. ടൺകണക്കിന് പുകയില, സിഗരറ്റുകൾ, ഇ-സിഗരറ്റുകൾ, മറ്റു പുകവലി വസ്തുക്കൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു. സാൽമി അതിർത്തിയിൽ നിന്നാണ് ഇവ കസ്റ്റംസ് പിടികൂടിയത്.
ട്രക്കുകളുടെ ഒരു നിരയിൽ സംശയം തോന്നിയതോടെ സാൽമി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ട്രക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കള്ളക്കടത്ത് വസ്തുക്കൾ.
ടൺ കണക്കിന് നിരോധിത പുകയില, 66,000 പെട്ടി സിഗരറ്റ്, 97,000 സിഗരറ്റ് പാക്കറ്റുകൾ, 346 പാക്കറ്റ് ചവയ്ക്കുന്ന പുകയില, 1,674 ഇ-സിഗരറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.