കുവൈത്ത് സിറ്റി: ഫെഡറേഷൻ കപ്പ് ഹാൻഡ്ബാൾ ടൂർണമെൻറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. ഫൈനലിൽ 26-20ന് അൽ അറബിയെയാണ് അവർ കീഴടക്കിയത്. കസ്മയെ 28-25ന് തകർത്ത് ഖാദിസിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ഫെഡറേഷൻ പ്രസിഡൻറ് റിട്ട. ലെഫ്റ്റനൻറ് ജനറൽ നാസർ സാലിഹ് ബൂമർസൂഖ്, സെക്രട്ടറി ഖൈദ് അൽ അദ്വാനി, ബോർഡ് അംഗങ്ങളായ തലാൽ അൽ ഉതൈബി, ഫുആദ് അൽ ബലൂഷി എന്നിവർ സംബന്ധിച്ചു.
കുവൈത്ത് സ്പോർട്സ് ക്ലബിെൻറ പത്താം കിരീട നേട്ടമാണിത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് ടൂർണമെൻറ് നടത്തിയത്. ഇത്തവണ കുവൈത്ത് പ്രീമിയർ ലീഗ് ഹാൻഡ്ബാൾ ചാമ്പ്യൻഷിലും ജേതാക്കൾ കുവൈത്ത് സ്പോർട്സ് ക്ലബ് തന്നെയായിരുന്നു. മുഹമ്മദ് അൽ ഗർബലി, ഖാലിദ് അൽ ഗർബലി, അബ്ദുല്ല അൽ ഗർബലി എന്നീ സഹോദരന്മാരുടെ ഉശിരൻ പ്രകടനമാണ് കുവൈത്ത് സ്പോർട്സ് ക്ലബിന് സീസണിൽ സമ്പൂർണ ആധിപത്യം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.