ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ആ​തി​ഥേ​യ​ത്വം; സൗ​ദി അ​റേ​ബ്യ​ക്ക് കു​വൈ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: 2034 ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​ക്ക് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സൗ​ദി അ​റേ​ബ്യ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും അ​റി​യി​ച്ചു. സൗ​ദി സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും കു​വൈ​ത്ത് നേ​തൃ​ത്വം അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​മ​യ​ച്ചു.

2034 ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യാ​യ സൗ​ദി അ​റേ​ബ്യ​യെ​യും 2030ൽ ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സ്‌​പെ​യി​ൻ, പോ​ർ​ചുഗ​ൽ, മൊ​റോ​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യും വാ​ർ​ത്താ​വി​ത​ര​ണ, സാം​സ്‌​കാ​രി​ക മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി അ​ഭി​ന​ന്ദി​ച്ചു. മൊ​റോ​ക്കോ, സൗ​ദി അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം അ​റ​ബ് ലോ​ക​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​ദി അ​റേ​ബ്യ​യെ 2034 ലോ​ക​ക​പ്പ് വേ​ദി​യാ​യി ഫി​ഫ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഫി​ഫ​യു​ടെ 25ാമ​ത്തെ ലോ​ക​ക​പ്പി​നാ​ണ് സൗ​ദി സാ​ക്ഷി​യാ​കു​ക.

ആ​റ് വ​ൻ​ക​ര​ക​ളി​ൽ​നി​ന്ന് 48 ടീ​മു​ക​ൾ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​കും. സൗ​ദി​യി​ൽ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ൽ 15 സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

Tags:    
News Summary - FIFA World Cup Football; Kuwait congratulates Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.