കുവൈത്ത് സിറ്റി: കുവൈത്തിൽ 15 സർക്കാർ വകുപ്പുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ ഒാഫിസുകളിലെ ഹാജർനില അതത് വകുപ്പുകളുടെ ആവശ്യകതയും സാഹചര്യവും അനുസരിച്ച് ക്രമീകരിക്കാമെന്ന് മേയ് 10നു മന്ത്രിസഭ വ്യക്തമാക്കിയതിെൻറ അടിസ്ഥാനത്തിലാണ് ഇൗ വകുപ്പുകൾ ഹാജർ നില പരമാവധിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കുറ്റാന്വേഷണ വകുപ്പ്, നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എണ്ണ മന്ത്രാലയം, ഗതാഗത വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഫിനാൻഷ്യൽ കൺട്രോളേഴ്സ് അതോറിറ്റി, നിക്ഷേപ വകുപ്പ്, ആശയവിനിമയ മന്ത്രാലയം, പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി വകുപ്പ്, വ്യവസായ മന്ത്രാലയം, ക്രെഡിറ്റ് ബാങ്ക്, സിവിൽ സർവിസ് ബ്യൂറോ എന്നിവക്കാണ് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയുടെ ഹാജർ നില 75 ശതമാനമായും ഒാഡിറ്റ് ബ്യൂറോയുടേത് 80 ശതമാനമായും വാണിജ്യ മന്ത്രാലയത്തിേൻറത് 70 ശതമാനവുമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.
പ്രതിരോധ കുത്തിവെപ്പ് മുക്കാൽ ഭാഗവും പൂർത്തിയായതിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിച്ചത്. അതേസമയം, സാമൂഹിക അകലം പാലിക്കുക, അണുനശീകരണം തുടങ്ങിയ വ്യവസ്ഥകൾക്ക് വിധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.