കുവൈത്ത് സിറ്റി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കാനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചതായി പ്രാദേശിക മാധ്യമമായ അൽ ജരിദ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിനായാണ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്.
നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിരലടയാള സംവിധാനം സ്ഥാപിച്ചിരുന്നു. ഈ അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും വിരലടയാള ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റലേഷൻ, ഓപറേഷൻ, മെയിന്റനൻസ് എന്നിവക്കുള്ള കരാറിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.