കുവൈത്ത് സിറ്റി: സാൽമിയയിൽ കാലിത്തീറ്റ വസ്തുക്കൾ കൂട്ടിയിട്ട ഭാഗത്ത് തീ പടർന്നു. അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണത്തിലാക്കിയതായി ജനറൽ ഫയർഫോഴ്സിന്റെ ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. വേനൽക്കാലത്ത് രാജ്യത്ത് തീ പിടിത്ത കേസുകൾ കൂടാറുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങളിൽ കാലിത്തീറ്റകൾ സൂക്ഷിക്കുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയിൽ കാലിത്തീറ്റകൾക്ക് വേഗത്തിൽ തീ പിടിക്കാം. ഇത് സമൂഹത്തിന്റെ സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.