കുവൈത്ത് സിറ്റി: ഫിർദൗസ് ഏരിയയിലെ വീടിന് പുറത്തുള്ള മുറിയിൽ തീ പിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. സുമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീകെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ തീ അണച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
രാജ്യത്ത് ചൂട് കാലം അവസാനിച്ചെങ്കിലും തീപിടിത്ത കേസുകൾ കുറഞ്ഞിട്ടില്ല. തിങ്കളാഴ്ച അദാനിൽ വീടിന് തീപിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ആറു പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് ഷദ്ദാദിയ സർവകലാശാലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറി മുറിയിലും തീപിടിത്തമുണ്ടായി. അഗ്നിശമന സേന കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണ വിധേയമാക്കി. ഫർവാനിയ ഏരിയയിലെ ഒരു അലക്കുശാലയിലും തിങ്കളാഴ്ച തീപിടിത്തമുണ്ടായി.
ഫർവാനിയ, സുബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ടാണ് തീ അണച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെട്ടിടങ്ങളിലും അപ്പാർട്മെന്റുകളിലും അഗ്നിസുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.