കുവൈത്ത് സിറ്റി: നവംബറിൽ സഹൽ ആപ്ലിക്കേഷൻ വഴി 4.3 ദശലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയായതായി സഹൽ ഔദ്യോഗിക വക്താവ് യൂസുഫ് ഖാദിം അറിയിച്ചു. 74,638 പുതിയ ഉപയോക്താക്കൾ വിവിധ സ്മാർട്ട് ഉപകരണ സംവിധാനങ്ങൾ വഴി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഏഴ് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ആപ്ലിക്കേഷനില്‍ കൂട്ടിച്ചേർത്തതായും ഖാദിം പറഞ്ഞു. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ് പുറത്തിറക്കിയത്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. അടുത്തിടെ സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തിറക്കി. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികളും ഇതോടെ ആപ് ഉപയോഗം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.