കുവൈത്ത് സിറ്റി: ഖൈത്താനിൽ തീപിടിത്തത്തിൽ രണ്ട് വിദേശികൾക്ക് പരിക്കേറ്റു. ഗ്രൗണ്ട് ഫ്ലോറിലെ സംഭരണകേന്ദ്രത്തിലാണ് തീപിടിച്ചത്. ഫർവാനിയ, സബ്ഹാൻ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
തീ മറ്റുഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പ് അണക്കാൻ അഗ്നിശമന സേനക്ക് കഴിഞ്ഞു. രണ്ട് വംശജർക്കാണ് പൊള്ളലേൽക്കുകയും പുക ശ്വസിച്ച് അസ്വസ്ഥരാകുകയും ചെയ്തത്.പരിക്ക് ഗുരുതരമല്ല. സാധനസാമഗ്രികൾ കത്തിനശിച്ച് വൻ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.