കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമായിരിക്കയാണ്. മിക്ക ദിവസങ്ങളിലും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്.
ഇന്നലെ സൽവയിൽ വീടിന് തീപിടിച്ചു വൻ നാശനഷ്ടമുണ്ടായി. കെട്ടിടത്തിലെ രണ്ടാംനിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അപകടസമയം വീടിന് അകത്ത് ആറു പേരുണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടൻ മിഷ്റഫ്, അൽ ബിദ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി വീടിനകത്ത് അകപ്പെട്ടവരെ രക്ഷപ്പെടുത്തി.
തീപിടിത്തത്തിൽ വീടിന് ഉൾഭാഗത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. വെള്ളിയാഴ്ച ഉച്ചയോടെ അംഘരയിലെ ഗോഡൗണിലും തീപിടിത്തമുണ്ടായി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ വ്യാപിക്കാതെ നിയന്ത്രിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ജനറൽ ഫയർഫോഴ്സിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻഫർമേഷൻ വിഭാഗം അറിയിച്ചു.
• എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾക്ക്
സുരക്ഷ ഒരുക്കണം.
• ഇലക്ട്രിക് പാചകസംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ,
മൈക്രോ ഓവൻ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം
• തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ
എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
• ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്
ഇതിൽ ശ്രദ്ധവേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.