കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീങ്ങി. ചെമ്മീെൻറ പ്രജനന സമയം കണക്കിലെടുത്ത് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ ചൊവ്വാഴ്ച മുതൽ ബോട്ടുകൾ ചെമ്മീൻ തേടിയിറങ്ങും. ഇക്കുറി ചെമ്മീൻ പിടിക്കുന്നതിനുള്ള അനുമതി തേടി 250 ബോട്ടുടമകളാണ് പേര് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 200 ബോട്ടുകളാണുണ്ടായിരുന്നത്. സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്.
അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വർഷത്തിൽ 1000 ടൺ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയിൽ എത്താറുണ്ടെന്നാണ് കണക്ക്. കുവൈത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീൻ ആണ് വിപണിയിൽ ഉണ്ടാവാറുള്ളത്. ഇതിന് പതിവിലേറെ വില കൂടുതലുണ്ടാവാറുണ്ട് ഈ കാലത്ത്. വിലക്ക് നീങ്ങിയതോടെ വില സാധാരണഗതിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.