വിമാന യാത്രക്ക്​ ഈ ആപ്പിൽ രജിസ്​റ്റർ ചെയ്യണം

കുവൈത്ത്​ സിറ്റി: ആഗസ്​റ്റ്​ ആദ്യം മുതൽ കുവൈത്ത്​ വിമാനത്താവളത്തിൽ കമേഴ്​സ്യൽ വിമാന സർവിസ്​ ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ്​ ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യൽ നിർബന്ധമാണ്​. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യാം​. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്​. കുവൈത്തിൽനിന്ന്​ പോവുന്നവരും വരുന്നവരും രജിസ്​റ്റർ ചെയ്യണം​. നാഷനൽ ഏവിയേഷൻ സർവിസസ്​ വികസിപ്പിച്ച ആപ്ലിക്കേഷനിൽ വ്യോമയാന വകുപ്പ്​, ജനറൽ അഡ്​മിനിസ്​ട്രേഷൻ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്​. യാത്രക്കാർക്ക്​ നിർദേശങ്ങൾ നൽകാനും സൗകര്യങ്ങൾ ഒരുക്കാനും ആപ്പിൽ സംവിധാനമുണ്ട്​. അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്പ്​ സഹായിക്കും. 

അറ്റ്​ ഹോം സർവിസ്​, അറ്റ്​ എയർപോർട്ട്​ സർവിസ്​, ഡി.ജി.സി.എ മാർഗനിർദേശങ്ങൾ എന്നിങ്ങനെ മൂന്ന്​ ഭാഗങ്ങളാണുള്ളത്​. അറ്റ്​ ഹോം സർവിസിൽ ആരോഗ്യനില രേഖപ്പെടുത്തൽ, ചെക്ഇൻ ചെയ്യാൻ എത്തുന്ന സമയം ബുക്ക്​ ചെയ്യൽ, ഡിജിറ്റൽ ബോർഡിങ്​ പാസ്​, മാസ്​കും കൈയുറയും ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, ലോഞ്ച്​ ഉൾപ്പെടെ പ്രീമിയം സർവിസുകൾ ബുക്ക്​ ചെയ്യൽ എന്നിവയാണുള്ളത്​. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾക്കാണ്​ അറ്റ്​ എയർപോർട്ട്​ സർവിസ്​. ചെക്​ഇൻ കൗണ്ടറിലേക്ക്​ കടക്കാൻ ചെക്​ഇൻ റിസർവേഷൻ ക്യൂ ആർ കോഡ്​ കാണിക്കണം. ബോർഡിങ്​ നോട്ടിഫിക്കേഷൻ ആപ്പിലൂടെ ലഭിക്കും. ബാഗേജ്​ സ്​റ്റാറ്റസ്​ അറിയാനും ബാഗേജ്​ ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്​. എന്തെങ്കിലും പ്രശ്​നം നേരിട്ടാൽ ആപ്​ വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും. 

വിമാനയാത്രക്കാർക്കുള്ള കുവൈത്ത്​ വ്യോമയാന മന്ത്രാലയത്തി​​െൻറ മാർഗനിർദേശങ്ങളാണ്​ മൂന്നാം ഭാഗത്തിലുള്ളത്​. വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയം കുറക്കാനും തിരക്ക്​ ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയുന്നു. ജൂലൈ 28 മുതൽ രജിസ്​ട്രേഷൻ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക്​ വരുന്നവർ യാത്രക്ക്​ മുമ്പുള്ള നാല്​ ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യണം. 

Tags:    
News Summary - flight-app-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.