കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിടവാങ്ങിയപ്പോൾ ലക്ഷക്കണക്കിന് മനുഷ്യരോടൊപ്പം അസായിർ തോട്ടത്തിലെ പൂക്കളും കരയും. എല്ലാവർഷവും പതിവുതെറ്റിക്കാതെ അബ്ദലിയിലെ അസായിർ തോട്ടത്തിൽ സബാഹ് കുടുംബത്തിലെ പ്രമുഖർ ഒരുമിക്കാറുണ്ട്. വർഷത്തിലൊരിക്കൽ ഒരു ആചാരം പോലെ എത്തുന്ന അമീറിനും സംഘത്തിനും തോട്ടം ഉടമ ശൈഖ് അലി ജാബിർ അൽ അഹ്മദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ഉൗഷ്മള സ്വീകരണമാണ് നൽകാറ്.
ഉച്ചഭക്ഷണം കഴിച്ച് തോട്ടം ചുറ്റിക്കണ്ടും കുട്ടികളുൾപ്പെടെയുള്ളവരോട് കുശലം പറഞ്ഞും അമീർ സമയം ചെലവഴിച്ച് വൈകീട്ടാണ് മടങ്ങാറ്. അസായിർ തോട്ടത്തിലെ ജോലിക്കാർ ശൈഖ് സബാഹിെൻറ വിനയവും സ്നേഹവും ആവോളം അനുഭവിച്ചവരാണ്. അമീറിന് പുറമെ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മന്ത്രിമാർ, പ്രമുഖ കുടുംബാംഗങ്ങൾ എന്നിവരും വിരുന്നിൽ സംബന്ധിക്കാറുണ്ട്. ഇനി അടുത്ത ജനുവരിയിൽ ഇവർ ഒത്തുകൂടുേമ്പാൾ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിടവ് നികത്താനാവാത്ത ശൂന്യതയായി അവശേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.