കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) വാർഷികാഘോഷം 'വിൻറർ ഫെസ്റ്റ് 21' കബ്ദിലെ ഫാം ഹൗസിൽ നവംബർ 25 മുതൽ 27 വരെ നടന്നു. കുടുംബാംഗങ്ങളും അതിഥികളുമായി നൂറുകണക്കിന് പേർ പങ്കെടുത്തു. പ്രസിഡൻറ് രതീഷ് കുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെകട്ടറി പ്രശോഭ് ഫിലിപ്പ് പ്രവർത്തനങ്ങൾ വിവരിച്ചു. ഫെസ്റ്റ് കൺവീനർ കെ. രതീശൻ സ്വാഗതം പറഞ്ഞു.
ഗൾഫ് അഡ്വാൻസ് കമ്പനി മാനേജർ അരുൺ ചെറിയാൻ, ഫോക്കസ് അൈഡ്വസറി അംഗം സലിം രാജ് എന്നിവർ സംസാരിച്ചു. ഇ- സുവനീർ വൈസ് പ്രസിഡൻറ് സി.ഒ. കോശി പ്രകാശനം ചെയ്തു. കുവൈത്ത് പ്രവാസമവസാനിപ്പിച്ച് മടങ്ങുന്ന ഫോക്കസ് ഒാഡിറ്റർ എം.ടി. ജോസഫിന് ജോൺ സൈമൺ ഫലകം നൽകി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി.
ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. കലാകായിക പരിപാടികളും ഡി.കെ. ഡാൻസ് ട്രൂപ്പിെൻറ ഡാൻസ്, സൈജു പള്ളിപ്പുറം നയിച്ച മെലഡിയുടെ ഗാനമേള എന്നിവയും അരങ്ങേറി. സന്തോഷ് വി. തോമസ്, ജോജി വി. അലക്സ്, സി.ആർ. രാജീവ്, മുഹമ്മദ് ഇക്ബാൽ, ഡാനിയേൽ തോമസ്, സുനിൽ ജോർജ്, ബിജി സാമുവൽ, രെജൂ ചാണ്ടി, സത്യൻ, ഷാജു എം. ജോസ്, സുരേഷ് ശേഖർ, കെ.ബി. അനിൽ, ഷിബു മാത്യൂ, ജാസിദ്, സൈമൺ ബേബി, സിസിത, ഷിബു സാമുവൽ, രശ്മി രാജീവ്, മനോജ് കലാഭവൻ, സജീവ് പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി. ഫോക്കസ് മെഡിക്കൽ എയ്ഡ് അംഗം ജിത മനോജിെൻറ നേതൃത്വത്തിൽ മെഡിക്കൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.