കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈത്ത് (ഫോക്കസ് കുവൈത്ത്) അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഡിജിറ്റൽ ഡയറക്ടറി പ്രകാശനം അൽമുല്ല എക്സ്ചേഞ്ച് ഗ്രൂപ് മാനേജർ ജോൺ സൈമൺ നിർവഹിച്ചു. യോഗത്തിൽ പ്രസിഡൻറ് രതീഷ് കുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ് സ്വാഗതം പറഞ്ഞു. തൊഴിൽ പരിജ്ഞാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഫോക്കസ് കാഡ് ടീമിെൻറ നേതൃത്വത്തിൽ ഈ പ്രവർത്തന വർഷം നടത്തിയ ഒാട്ടോകാഡ് ക്ലാസിെൻറയും റിവിറ്റ് ക്ലാസുകളുടെ സമാപനവും ചടങ്ങിൽ നിർവഹിച്ചു.
ടീം അംഗങ്ങളായ സൗജേഷ്, സാം തോമസ്, ഷഫീർ, സജീവ് പുരുഷോത്തമൻ, മുഹമ്മദ് ഷെയ്ഖ്, ശിവ ബന്ദ്രൂ, റെജികുമാർ എന്നിവർക്ക് ഉപഹാരം നൽകി. അംഗങ്ങൾക്കായി ഒമനിക്സ് ഇൻറർനാഷനൽ പ്രതിനിധി നജൂബ് ഇബ്രാഹിം ക്ലാസെടുത്തു. ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡൻറ് സി.ഒ. കോശി, ജോയൻറ് സെക്രട്ടറി സന്തോഷ് തോമസ്, ജോയൻറ് ട്രഷറർ ജോജി അലക്സ്, ഷിബു സാമുവൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.