കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഫഹാഹീൽ സോൺ ഓവറോൾ ചാമ്പ്യന്മാരായി. അഹ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റ് അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ഹുസേഫ അബ്ബാസി ഉദ്ഘാടനം ചെയ്തു.
ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജീഷ്, ട്രഷറർ കെ.സി. രജിത്, ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, പരേഷ് എന്നിവർ സംസാരിച്ചു.
ബിഗിനേഴ്‌സ്, ഇന്റർ മീഡിയറ്റ്, അഡ്വാൻസ്, വിമൻസ്, മിക്സഡ് ഡബ്ൾസ് വിഭാഗങ്ങളിലായി 80ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന പരിപാടിയിൽ സുനോജ് നമ്പ്യാർ മുഖ്യാതിഥിയായി. അഡ്വാൻസ് ഡബ്ൾസിൽ ദിപിൻ മൂർക്കോത്ത്, പ്രശാന്ത് (ഫഹാഹീൽ സോൺ) ടീം വിജയികളും രാജേഷ് മൗവഞ്ചേരി, ബിജോയ് കെ. ജോസഫ് (ഫഹാഹീൽ സോൺ) രണ്ടാം സ്ഥാനക്കാരുമായി. വിജിൻ, രാജേഷ് മൗവഞ്ചേരി (ഫഹാഹീൽ സോൺ) വിജയികളും സുധീഷ്, മജീഷ് (ഫഹാഹീൽ സോൺ) റണ്ണേഴ്സ് അപ്പുമായി.
വിനോജ് കുമാർ, വി.വി. ഷൈജു (സെൻട്രൽ സോൺ) ടീം വിജയികളും വൈഷ്ണവ് സാബു, അഭയ് സുരേഷ് (ഫഹാഹീൽ സോൺ) ടീം രണ്ടാം സ്ഥാനക്കാരുമായി.
അമൃത മഞ്ജീഷ്, ചാന്ദിനി രാജേഷ് ടീം (ഫഹാഹീൽ സോൺ) വിന്നേഴ്സും സജിജ മഹേഷ്, സോണിയ മനോജൻ ടീം (അബ്ബാസിയ സോൺ) റണ്ണേഴ്സ് അപ്പുമായി. മിക്സഡ് ഡബ്ൾസിൽ പി.പി. ശ്രുതിൻ, ചാന്ദ്നി രാജേഷ് ടീം (ഫഹാഹീൽ സോൺ) വിജയികളും കെ. മനോജൻ, സോണിയ മനോജൻ ടീം (ഫഹാഹീൽ സോൺ) രണ്ടാം സ്ഥാനക്കാരുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.