കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാഡ്മിന്റൺ ടൂർണമെന്റിൽ അബ്ബാസിയ സോണൽ ജേതാക്കളായി. അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ നടന്ന മത്സരത്തിൽ ഫഹാഹീൽ സോണൽ രണ്ടാം സ്ഥാനത്തെത്തി. സെൻട്രൽ സോണൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഏഴു കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 85 ടീമുകൾ പങ്കെടുത്തു. മെൻസ് അഡ്വാൻസ് ഡബിൾസ് കാറ്റഗറിയിൽ മനോജ് - സൂര്യ മനോജ് വിജയികളായി. ദിപിൻ-പ്രശാന്ത് ഉണ്ണികൃഷ്ണൻ റണ്ണർ അപ്പുകളായി. മെൻസ് ഇന്റർമീഡിയറ്റ് ഡബിൾസ് കാറ്റഗറിയിൽ രൂപേഷ് ജോസഫ് - മെൽബിൻ ജോസഫ് വിജയികളായി. മഹേഷ് പാറക്കണ്ടി - നവിൽ ബെൻസൺ വിക്ടർ റണ്ണർ അപ്പുകളായി. മെൻസ് ലോവർ ഇന്റർ മീഡിയറ്റ് ഡബിൾസ് കാറ്റഗറിയിൽ ബിജോ അഗസ്റ്റി- രാജേഷ് മക്കാടൻ വിജയികളായി. ആദിത്യ മഹേഷ് - മഹേഷ് റണ്ണറപ്പുകളായി. മെൻസ് ഡബിൾ ബിഗിനേഴ്സ് സാനു-ശ്രീജിത്ത് വിജയികളായി. നിയാസ്- മുബഷിർ റണ്ണർ അപ്പുകളായി. വിമൻസ് ഇന്റർ മീഡിയറ്റ് ഡബിൾസ് കാറ്റഗറിയിൽ അമൃത മഞ്ജീഷ് -ചാന്ദിനി രാജേഷ് വിജയികളായി. സോണിയ മനോജ് -സജിജ മഹേഷ് റണ്ണർ അപ്പുകളായി. മിക്സഡ് ഡബിൾസ് കാറ്റഗറിയിൽ നവിൽ ബെൻസൺ വിക്ടർ - സോണിയ മനോജ് വിജയികളായി. ആദിത്യ മഹേഷ് - അവന്തിക മഹേഷ് റണ്ണർ അപ്പുകളായി. വിമൻസ് ഡബിൾ ബിഗിനേഴ്സ് ഷജിന സുനിൽ -സിലിമോൾ ബിജു വിജയികളായി. അവന്തിക മഹേഷ് - രേഖ ബിജു റണ്ണർ അപ്പുകളായി.
ടൂർണമെന്റ് ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി ഉദ്ഘാടനം ചെയ്തു. ട്രഷറർ സാബു നമ്പ്യാർ, വൈസ് പ്രസിഡന്റുമാരായ സുനിൽ കുമാർ, ഇ.വി. ബാലകൃഷ്ണൻ, കെ.വി. സൂരജ്, അബ്ബാസിയ സോണൽ ക്യാപ്റ്റൻ മഹേഷ് കുമാർ, സെൻട്രൽ സോണൽ ക്യാപ്റ്റൻ കെ.പി. പ്രണീഷ് , ഫഹാഹീൽ സോണൽ ക്യാപ്റ്റൻ എം.വി. ശ്രീഷിൻ, വനിത വേദി ചെയർപേഴ്സൻ സജിജ മഹേഷ്, സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് ക്യാപ്റ്റൻ നിഖിൽ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.