ഭ​ക്ഷ്യ​വി​ഷ​ബാ​ധ: റ​സ്റ്റാ​റ​ന്റ് അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റ​സ്റ്റാ​റ​ന്റു​ക​ളി​ൽ സ്കി​സ്റ്റോ​സോ​മി​യാ​സി​സ് പ​ട​രു​ന്നു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് കേ​സു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന പ​രാ​ന്ന​ഭോ​ജി​യാ​ണ് സ്കി​സ്റ്റോ​സോ​മി​യാ​സി​സ്. അ​തി​നി​ടെ, ചി​ല​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് റ​സ്റ്റാ​റ​ന്റ് അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​നു​മാ​യി ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ ഇ​തി​ന​കം സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Food poisoning- Restaurant closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.