കുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീക്കിയെങ്കിലും വിമാനത്താവളത്തിൽ തിരക്ക് വർധിച്ചില്ല. തിരിച്ചെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്ന് ആളുകൾ എത്തിത്തുടങ്ങിയിട്ടില്ലാത്തതാണ് കാരണം. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങൾ ഉൾപ്പെടുന്നതാണീ രാജ്യങ്ങൾ. പുതിയ യാത്രനയം നടപ്പാക്കിയത് വിമാനത്താവളത്തിൽ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. യാത്രക്കാർ സാധാരണ നിലയിൽ മാത്രമാണ് എത്തുന്നത്.
വാക്സിനേഷൻ പൂർത്തിയാക്കിയ വിദേശികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മന്ത്രിസഭ ഉത്തരവ് നടപ്പാക്കാൻ വിമാനത്താവളത്തിൽ നേരത്തെ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി വിവിധ സർക്കാർ ഘടകങ്ങൾ ഏകോപിപ്പിച്ചാണ് ഒരുക്കം നടത്തിയത്. അറബ്, യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ് ഇപ്പോൾ കൂടുതലായും എത്തുന്നത്.
ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾക്ക് ഡി.ജി.സി.എ ഇതുവരെ അനുമതി നൽകിയിട്ടില്ല. കുവൈത്ത് അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ ഡോസേജ് പൂർത്തിയാക്കിയവർക്ക് ആരോഗ്യമന്ത്രാലയത്തിെൻറ ഇമ്യൂൺ ആപ്ലിക്കേഷനിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ചാലാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.