ജ​റൂ​സ​ല​മി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ിർ അ​സ്സ​ബാ​ഹ്

ഫ​ല​സ്തീ​നി​നെ​തി​രാ​യ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണം –വി​ദേ​ശ​കാ​ര്യ മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​വൈ​ത്തി​ന്റെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ിർ അ​സ്സ​ബാ​ഹ്. യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​വൈ​ത്ത് ആ​ശ​ങ്ക​യോ​ടെ കാ​ണു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൈ​റോ​യി​ലെ അ​റ​ബ് ലീ​ഗ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ജ​റൂ​സ​ല​മി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശൈ​ഖ് സ​ലീം. ഫ​ല​സ്തീ​ൻ, ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ മ​ഹ്മൂ​ദ് അ​ബ്ബാ​സ്, അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി, ജോ​ർ​ഡ​നി​ലെ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വ്, അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്മ​ദ് അ​ബു​ൽ ഗെ​യ്ത് എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു.

കു​വൈ​ത്ത് പ്ര​തി​നി​ധി​സം​ഘ​ത്തെ ന​യി​ച്ച ശൈ​ഖ് സ​ലീം, വെ​സ്റ്റ് ബാ​ങ്ക് ന​ഗ​ര​മാ​യ ജെ​നി​നു​നേ​രെ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​നു​സ്മ​രി​ച്ചു. ജെ​നി​നി​ൽ ഡ​സ​ൻ​ക​ണ​ക്കി​ന് നി​രാ​യു​ധ​രാ​യ സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ജ​റൂ​സ​ല​മി​ലെ അ​ൽ​അ​ഖ്സ മ​സ്ജി​ദി​നു​നേ​രെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണം ന​ട​ക്കു​ന്നു. ഫ​ല​സ്തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളോ​ട് അ​ടി​യ​ന്ത​ര​മാ​യും ഫ​ല​പ്ര​ദ​മാ​യും പ്ര​തി​ക​രി​ക്കാ​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലി​ന്റെ തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ൾ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന സാ​ധ്യ​ത​ക​ളെ തു​ര​ങ്കം​വെ​ക്കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും കു​വൈ​ത്ത് പി​ന്തു​ണ​ക്കു​ന്നു. സ്വ​ത​ന്ത്ര രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഫ​ല​സ്തീ​ൻ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്നു. യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ, ദ്വി​രാ​ഷ്ട്ര വീ​ക്ഷ​ണം, സ​മാ​ധാ​ന​ത്തി​നാ​യു​ള്ള അ​റ​ബ് സം​രം​ഭം എ​ന്നി​വ​ക്ക് അ​നു​സൃ​ത​മാ​യി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം അ​തി​ന്റെ ത​ല​സ്ഥാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​നാ​യി ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി റി​യാ​ദ് അ​ൽ മാ​ലി​ക്കി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​ക​മ്പ​ത്തി​ൽ, പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച ശൈ​ഖ് സ​ലീം കു​വൈ​ത്തി​ന്റെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​താ​പ​വും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ​വും അ​റി​യി​ച്ചു.

Tags:    
News Summary - foreign minister has criticized Israel's actions in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.