കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുെട്ടറസുമായി ചർച്ച നടത്തി.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. െഎക്യരാഷ്ട്ര സഭയുടെ 75ാമത് സെഷനിൽ കുവൈത്തിനെ പ്രതിനിധാനംെചയ്ത് പെങ്കടുത്തത് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ആണ്. ഫലസ്തീൻ, ഇസ്രായേൽ സംഘർഷം ഉൾപ്പെടെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലിക സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ കുവൈത്തിെൻറ താൽപര്യത്തെയും പങ്കിനെയും യു.എൻ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. െഎക്യരാഷ്ട്ര സഭയും കുവൈത്തും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.