കുവൈത്ത് സിറ്റി: യൂറോപ്പിന്റെ വാർഷിക ദിനാഘോഷമായ ‘യൂറോപ്പ് ഡേ’യിൽ പങ്കാളിയായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ. യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ദൗത്യ മേധാവികൾ, നയതന്ത്രജ്ഞർ, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. കുവൈത്തും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരവുമായ ബന്ധത്തിന്റെ ആഘോഷമാണ് ഈ അവസരമെന്ന് അൽ യഹ്യ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി അബ്ദുല്ല അൽ യഹ്യ കേക്ക് മുറിച്ചു. സമാധാനവും ഐക്യവും സഹകരണവും പ്രഖ്യാപിക്കുന്ന 'ഷുമാൻ പ്രഖ്യാപനത്തിന്റെ' വാർഷികമാണ് ‘യൂറോപ്പ് ഡേ’ ആയി കൊണ്ടാടുന്നത്. കുവൈത്തും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിശാലമാക്കാനും സംയുക്ത ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള പൊതുവായ ആഗ്രഹം ഈ അവസരത്തിൽ വിദേശകാര്യമന്ത്രാലയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.