കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജിദ്ദയിൽ നടന്ന ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ചകൾ. ഫലസ്തീനിലെ നിലവിലെ സ്ഥിതിഗതികളും പ്രശ്നങ്ങളും ചർച്ചചെയ്തു. ഇസ്രായേൽ അധിനിവേശസേന ഗസ്സയിലെ ആശുപത്രിക്കുനേരെ നടത്തിയ ബോംബാക്രമണത്തെ അപലപിച്ചു.
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഫലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിന് ഉപരോധം പിൻവലിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. പ്രശ്ന പരിഹാരത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഇരുവരും ക്ഷണിച്ചു. പാകിസ്താൻ വിദേശകാര്യമന്ത്രി ജയിൽ ജിലാനി, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്നോ മർസൂദി, തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ എന്നിവരുമായും ശൈഖ് സലിം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.