മു​ൻ ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​നെ ഒ.​ഐ.​സി.​സി അ​ബ്ബാ​സി​യ ഓ​ഫി​സി​ൽ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്​​മ​രി​ച്ച​പ്പോ​ൾ

മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​നെ അ​നു​സ്മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: മു​ൻ ക​ണ്ണൂ​ർ ഡി.​സി.​സി പ്ര​സി​ഡ​ൻ​റും കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​നെ ഒ.​ഐ.​സി.​സി അ​ബ്ബാ​സി​യ ഓ​ഫി​സി​ൽ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്​​മ​രി​ച്ചു. ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സ്​​തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്ന കെ. ​സു​രേ​ന്ദ്ര​െൻറ വി​യോ​ഗം വ​ലി​യ ന​ഷ്​​ട​മാ​യി​രു​ന്നു​വെ​ന്ന്​ പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ബി​ൻ സ​ണ്ണി സ്വാ​ഗ​തം പ​റ​ഞ്ഞു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

നേ​താ​ക്ക​ളാ​യ ജോ​ബി​ൻ ജോ​സ്, സൂ​ര​ജ് ക​ണ്ണ​ൻ, രാ​ജേ​ഷ്‌ ബാ​ബു, ര​ജി​ത്ത് തൊ​ടീ​ക്ക​ളം, അ​രു​ൺ ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Former D.C.C. President K Surendran remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.