കുവൈത്ത് സിറ്റി: മുൻ സാമ്പത്തികകാര്യ മന്ത്രി മർയം അൽ അഖീലിനെ സിവിൽ സർവിസ് കമീഷൻ മേധാവിയായി നിയമിച്ചു.പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. നാലു വർഷത്തേക്കാണ് നിയമനം. സർക്കാർ മേഖലയിൽ സ്വദേശികളെ നിയമിക്കുന്നത് സിവിൽ സർവിസ് കമീഷനാണ്.
പൊതുമേഖലയിൽനിന്ന് വിദേശികളെ ഒഴിവാക്കി സ്വദേശിവത്കരണം പൂർണതോതിൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കമീഷൻ.അലി അൽ അസ്ഫറിനെ ഹവല്ലി ഗവർണറായും ചുമതലപ്പെടുത്തി. രണ്ട് നിയമനങ്ങളും അമീറിെൻറ അന്തിമ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.