കുവൈത്ത് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്സ്ന് (ഫോക്കസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജിജി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജേക്കബ് ജോൺ കണക്കുകളും സി.ആർ. രാജീവ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചക്ക് പ്രസിഡന്റ് ജിജി മാത്യു, ട്രഷറർ ജേക്കബ് ജോൺ എന്നിവർ മറുപടി നൽകി. രതീഷ് കുമാർ, സി.ഒ. കോശി, ഡാനിയേൽ തോമസ്, സൈമൺ ബേബി എന്നിവർ ആശംസകൾ നേർന്നു. ജോയന്റ് ട്രഷറർ സജിമോൻ സ്വാഗതവും ജനറൽ സെക്രട്ടറി ജേക്കബ് ജോൺ നന്ദിയും പറഞ്ഞു. റോയി എബ്രഹാം, സി.ആർ. രാജീവ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഷഹീദ് ലബ്ബ (പ്രസി.), ജേക്കബ് ജോൺ (ജന.സെക്ര.), ഷാജു എം ജോസ് (ട്രഷ.), തമ്പി ലൂക്കോസ് (വൈ.പ്രസി.), എബ്രഹാം ജോർജ് (ജോ.സെക്ര.), ഗിരീഷ് ഒ.ജി (ജോ. ട്രഷ.),ജിജി മാത്യു , സി.ഒ കോശി, സുഗതൻ ആർ (ഉപദേശക സമതി), സിസിത ഗിരീഷ്, അപർണ ഉണ്ണികൃഷ്ണൻ (വനിത എക്സിക്യൂട്ടിവ്), ഡാനിയേൽ തോമസ്, സുനിൽ ജോർജ് (ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.