ദേശീയ ദിനത്തിന് കുവൈത്തിൽ നാലു ദിവസത്തെ അവധി

കുവൈത്ത് സിറ്റി: ഇസ്റാഅ് -മിഅ്റാജ്, ദേശീയദിനം എന്നിവയുടെ ഭാഗമായി രാജ്യത്ത് ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ അവധികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്റാഅ് -മിഅ്റാജ് അവധി.

ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതുഅവധി ലഭിക്കും. ദേശീയദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 

Tags:    
News Summary - Four days holiday in Kuwait for National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.