ഫിഫ്​ത്​ റിങ്​ റോഡിലുണ്ടായ വാഹനാപകടം

രണ്ട്​ വാഹനാപകടങ്ങളിൽ നാലുമരണം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ രണ്ട്​ വ്യത്യസ്​ത വാഹനാപകടത്തിൽ നാലുപേർ മരിക്കുകയും മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.ഫിഫ്​ത്​ റിങ്​ റോഡിലാണ്​ രണ്ട്​ അപകടവും. കാർ തലകീഴായി മറിഞ്ഞ അപകടത്തിൽ രണ്ടുപേർ മരിച്ചു. കാറിനുള്ളിൽനിന്ന്​ ഹൈഡ്രോളിക്​ കട്ടർ ഉപയോഗിച്ച്​ വെട്ടിപ്പൊളിച്ചാണ്​ യാത്രക്കാരെ പുറത്തെടുത്തത്​.

ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്​.മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചാണ്​ രണ്ടാമത്തെ അപകടം. രണ്ട്​ കാറുകളും ഒരു ബൈക്കുമാണ്​ അപകടത്തിൽപെട്ടത്​. ബൈക്ക്​ യാത്രികരായ രണ്ട്​ കുവൈത്തികൾ മരിച്ചു.ഒരു വിദേശിക്കും ഒരു കുവൈത്ത്​ പൗരനും ഗുരുതര പരിക്കേറ്റു. മൃതദേഹങ്ങൾ ഫോറൻസിക്​ വകുപ്പിന്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.