കുവൈത്ത് സിറ്റി: സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്ത് ശക്തരായ ചെക് റിപ്പബ്ലിക്കിനോട് ഏഴു ഗോളിന് പരാജയപ്പെട്ടു. കടുത്ത തണുപ്പിനെയും മുൻനിര ടീമുകളിലൊന്നിനെയും അതിജീവിക്കാൻ കുവൈത്ത് ടീമിെൻറ ആവനാഴിയിലെ അസ്ത്രങ്ങൾ മതിയാകാതെ വന്നു.
പ്രതിരോധം കനപ്പിച്ച് തുടക്കത്തിൽ പിടിച്ചുനിന്ന കുവൈത്ത് ആദ്യ ഗോൾ വഴങ്ങുന്നത് 26ാം മിനിറ്റിലാണ്. ആേൻറാണിൻ ബറാക് ആണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. മാന്യമായ തോൽവിയുമായി മടങ്ങാമെന്ന പ്രതീക്ഷ നിലനിർത്തി കളി മുന്നേറവെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44ാം മിനിറ്റിൽ ജാക്കൂബ് പെസെക് രണ്ടാം ഗോൾ നേടി. 46ാം മിനിറ്റിൽ മൂന്ന് സബ്സ്റ്റിറ്റ്യൂഷനുമായി തന്ത്രം മാറ്റാൻ ശ്രമിച്ച കുവൈത്തിന് പിഴച്ചു.
തൊട്ടടുത്ത നിമിഷത്തിൽ തന്നെ ജാക്കൂബ് പെസകിലൂടെ ചെക്ക് ലീഡ് ഉയർത്തി. 56ാം മിനിറ്റിൽ തോമസ് സൂസക് നാലാം ഗോളും 60ാം മിനിറ്റിൽ ഫിലിപ് നൊവാക് അഞ്ചാം ഗോളും 83ാം മിനിറ്റിൽ ജാൻ സികോറ ആറാം ഗോളും 88ാം മിനിറ്റിൽ ജാൻ സികോറ തന്നെ ഏഴാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.
കടുപ്പമേറിയ കാലാവസ്ഥയെയും ശക്തമായ എതിരാളികളെയും വെല്ലുവിളിയായി ഏറ്റെടുത്താണ് കുവൈത്ത് ടീം ചെക് റിപ്പബ്ലിക്കിലേക്ക് വിമാനം കയറിയത്. 15ന് ലിേത്വനിയക്ക് എതിരെയും കുവൈത്ത് സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഫിഫ വിലക്ക് കാരണം രണ്ടുവർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ പെങ്കടുക്കാൻ കഴിയാതിരുന്ന കുവൈത്ത് വിലക്ക് നീങ്ങി സജീവമായ ഘട്ടത്തിലാണ് കോവിഡ് മൈതാനങ്ങൾക്ക് പൂട്ടിട്ടത്.
അടുത്തവർഷം കൂടുതൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാൻ അസോസിയേഷൻ പദ്ധതിയിടുന്നുണ്ട്. പ്രതിഭയുള്ള താരങ്ങൾ ഏറെയുണ്ടെങ്കിലും അതിനനുസരിച്ച ഫലം ഉണ്ടാക്കാൻ കഴിയാത്തതിന് കാരണമായി പറയുന്നത് മത്സര പരിചയത്തിെൻറ കുറവാണ്.
ഇത് പരിഹരിക്കാനാണ് കൂടുതൽ സൗഹൃദ മത്സരങ്ങൾ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.