കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തയാറെടുക്കുന്നതിെൻറ ഭാഗമായി കുവൈത്ത് ദേശീയ ഫുട്ബാൾ ടീം മാർച്ച് 25ന് സൗദി അറേബ്യയെ നേരിടും. പരിചയസമ്പന്നർക്കും ചെറുപ്പക്കാർക്ക് പ്രാധാന്യം നൽകി സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവ് 26 അംഗ ടീമിനെ തെരഞ്ഞെടുത്തു. കുവൈത്ത് ടീം ശനിയാഴ്ച റിയാദിലേക്ക് തിരിക്കും.
ടീം: സൗദ് അൽ ജനാഇ, ഹമദ് അൽ ഖല്ലഫ്, മഹ്ദി ദഷ്തി, ബൻദർ മുസാഇദ്, അഹ്മദ് അൽ ദാഫിരി, ഇൗദ് അൽ റഷീദി, മുഹമ്മദ് അൽ ആസ്മി, ഫൈസൽ അജബ്, ഫവാസ് ആയിദ്, അബ്ദുൽ മുഹ്സിൻ അലി, ഹുസൈൻ അലി, ബദർ അൽ മുതവ്വ, ഹുസൈൻ കൻകൂനി, അഹ്മദ് അൽ സൻകി, അബ്ദുൽ അസീസ് നാജി, ഫഹദ് അൽ ഹാജിരി, നാസർ ഫാലിഹ്, മുബാറക് അൽ ഫെന്നിനി, അഹ്മദ് ഇബ്രാഹിം, സുലൈമാൻ അബ്ദുൽ ഗഫൂർ, ഖാലിദ് അൽ റഷീദി, ഷബീബ് അൽ ഖാലിദി, സമി അൽ സനീഅ, ഫഹദ് ഹമൂദ്, യൂസുഫ് നാസർ, മുആസ് ദാഫിരി.
ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾ മേയ് 31നും ജൂൺ 15നും ഇടയിൽ കുവൈത്തിൽ നടത്തും. കോവിഡ് പശ്ചാത്തലത്തിൽ യാത്രകൾ കുറക്കാൻ ഹോം ആൻഡ് എവേ രീതിക്ക് പകരം ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ട്രേലിയ, ജോർഡൻ, ചൈനീസ് തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും. ഗ്രൂപ് ബിയിൽ അഞ്ചു കളിയിൽ പത്ത് പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാല് കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാല് കളിയിൽ ഏഴ് പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ച് കളിയിൽ മൂന്ന് പോയൻറുള്ളപ്പോൾ നാല് മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.