കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഫർവാനിയ നോർത്ത് യൂനിറ്റ് കുടുംബ സംഗമം ഫർവാനിയ ഐഡിയൽ ഹാളിൽ നടത്തി. യൂനിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, മത്സരങ്ങൾ എന്നിവക്കൊപ്പം വിദ്യാഭ്യാസ, കല, കായികമേഖലയിൽ മികച്ച നേട്ടം കൈവരിച്ച യൂനിറ്റ് അംഗങ്ങൾക്കും കുട്ടികൾക്കുമുള്ള ഉപഹാര സമർപ്പണവും നടന്നു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ നോർത്ത് യൂനിറ്റ് ട്രഷറർ പി.വി. സുജിത്ത്, യൂനിറ്റ് അംഗം രാജീവൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഫോക്ക് പ്രസിഡൻറ് സേവ്യർ ആൻറണി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി എം.വി. രജീഷ് സ്വാഗതം പറഞ്ഞു.
ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജീഷ്, ട്രഷറർ കെ.സി. രജിത്ത്, വൈസ് പ്രസിഡൻറുമാരായ രാജേഷ് ബാബു, യു.കെ. ഹരിപ്രസാദ്, മെംബർഷിപ് സെക്രട്ടറി എ.കെ. രാജേഷ്, ഉപദേശകസമിതി അംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്‌സൻ സജിജ മഹേഷ്, വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, ബാലവേദി ജോയൻറ് സെക്രട്ടറി അവന്തിക മഹേഷ്, ഫോക്ക് മുൻ ട്രഷറർ മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ കെ.പി. പ്രണീഷ് അവതാരകനായി. ഫർവാനിയ നോർത്ത് യൂനിറ്റ് ജോയൻറ് ട്രഷറർ സി.എൻ. അഷ്റഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.