കുവൈത്ത് സിറ്റി: തണുപ്പു മാറി കാലാവസ്ഥ വസന്തത്തിലേക്ക് കടക്കുന്നതോടെ പൂക്കളും പൂമ്പാറ്റകളുമായി കുവൈത്തിന് കാഴ്ചഭംഗിയേറി. മനോഹരമായ ചിത്രവർണങ്ങളുള്ള പൂമ്പാറ്റകൾ രാജ്യത്തിെൻറ തെരുവോരങ്ങളിൽ സുലഭമാണ്. ചെടികളും പൂക്കളും പലയിടത്തും കാണാം. ഗൾഫ് നാടുകളിലെ മരുമണലിൽ പൂക്കൾ നിറയുന്നത് അത്ര പതിവില്ലാത്തതാണ്.
എന്നാൽ, സമീപ വർഷങ്ങളിൽ മഞ്ഞപ്പൂക്കൾ നിറയെ കാണാം. മരുഭൂമിയിലും പാതയോരങ്ങളിലുമെല്ലാം വിവിധ വർണങ്ങളിലുള്ള പൂമ്പാറ്റകൾ പാറിക്കളിക്കുന്ന കാഴ്ചയാണ്. കാലാവസ്ഥ വ്യതിയാനമാണ് പൂമ്പാറ്റകളുടെ ആധിക്യത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മഞ്ഞയണിഞ്ഞു നിൽക്കുന്ന നുവൈർ പൂക്കൾക്കു ചുറ്റും പാറിക്കളിക്കുന്ന കുഞ്ഞു ചിത്രശലഭങ്ങൾ. നയനമനോഹരമായ ഈ കാഴ്ചയാണ് നാടെങ്ങും. ഋതുഭേദത്തിനനുസരിച്ചു ശലഭങ്ങളുടെ പ്രയാണഗതിയിലുണ്ടാകുന്ന മാറ്റവും പൂമ്പാറ്റകളുടെ ആധിക്യത്തിന് നിമിത്തമായിട്ടുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.പെയിൻറഡ് ലേഡി എന്നറിയപ്പെടുന്ന പൂമ്പാറ്റകളാണ് കുവൈത്തിൽ കൂടുതലായി കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.