കുവൈത്ത് സിറ്റി: ആഗോള വിപണിയിൽ സുസ്ഥിരമായ ഊർജലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒപെക് സഖ്യം കൈക്കൊള്ളുന്ന തീരുമാനങ്ങളെ കുവൈത്ത് പൂർണമായി പിന്തുണക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ബദർ അൽ മുല്ല പറഞ്ഞു. ടെലികോൺഫറൻസ് വഴി നടന്ന ഉൽപാദനം നിരീക്ഷിക്കുന്നതിനുള്ള (ജെ.എം.എം.സി) സംയുക്ത മന്ത്രിതല സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈവർഷം അവസാനം വരെ ഉൽപാദന പരിധി നിലനിർത്താനുള്ള ഒപെക് കരാറിനെ മന്ത്രി പ്രശംസിച്ചു. തീരുമാനം വിപണിയിലെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും നിലനിർത്തുമെന്ന് കണക്കുകൂട്ടുന്നു. ഊർജ വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിനായി ഒപെക് രാജ്യങ്ങൾ എണ്ണ വിപണിയെയും സാമ്പത്തിക ഡേറ്റയെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അൽ മുല്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.