ശൈ​ഖ് ഹു​മൂ​ദ് അ​സ്സ​ബാ​ഹ്, അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലെ​ജു​മാ​യി ചർച്ച​യി​ൽ

കു​വൈ​ത്തും സൗ​ദി​യും വ്യോ​മ​യാ​ന സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും സൗ​ദി​യും ത​മ്മി​ലു​ള്ള വ്യോ​മ​യാ​ന സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ജി.​എ.​സി.​എ) ത​ല​വ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലെ​ജു​മാ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) മേ​ധാ​വി ശൈ​ഖ് ഹു​മൂ​ദ് അ​സ്സ​ബാ​ഹ് ച​ർ​ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വ​വും ഒ​രു​ക്കു​ന്ന​തി​നും റി​യാ​ദി​ൽ ന​ട​ന്ന കൂ​ടി​കാ​ഴ്ച​യി​ൽ ധാ​ര​ണ ആ​യ​താ​യി ശൈ​ഖ് ഹു​മൂ​ദ് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ മൂ​ന്നാം പ​തി​പ്പി​ൽ കു​വൈ​ത്ത് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Future Aviation Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.