കുവൈത്ത് സിറ്റി: റീട്ടയിൽ മേഖലയിലെ പ്രശസ്ത സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതി തുടരുന്നു. രണ്ടു മാസം നീളുന്ന ‘ഗ്രാൻഡ് ഹൈപ്പർ `മണി റെയ്ൻ' പദ്ധതിയിൽ കൈ നിറയെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 17 വരെ നീളുന്ന പ്രമോഷൻ കാലയളവിൽ അഞ്ചു ദീനാറിന് സാധനങ്ങൾ വാങ്ങുന്നതിലൂടെ സമ്മാന പദ്ധതിയുടെ ഭാഗമാകാം. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കും. 396 വിജയികൾക്കായി 50,000 ഡോളറിന്റെ സമ്മാനങ്ങളാണ് നൽകുന്നത്.
ഉപഭോക്താക്കൾക്ക് മികച്ച വിലയും സേവനവും നൽകുന്നതോടൊപ്പം സന്തോഷകരമായ പർച്ചേസിങ് എന്നതാണ് സമ്മാന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു. നിലവിൽ കുവൈത്തിൽ 41 ബ്രാഞ്ചുകളുള്ള ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി നിരവധി സമ്മാന പദ്ധതികൾ നടത്തിവരുന്നുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഔട്ട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.
ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപന്നങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിൽ നിറവേറ്റുന്നു എന്നതാണ് ഗ്രാൻഡ് ഹൈപ്പറിന്റെ പ്രത്യേകതയെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.