കുവൈത്ത് സിറ്റി: നാടക സംഘടനയായ ഫ്യൂച്ചർ ഐ തിയറ്റർ ലോക നാടക ദിനം ആഘോഷിച്ചു. മംഗഫ് കാലസദൻ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങ് ഇംഗ്ലീഷ് സ്കൂൾ ഫഹാഹീൽ ഡെപ്യൂട്ടി പ്രിൻസിപ്പലും തിയറ്റർ പ്രവർത്തകനുമായ പീറ്റർ മുള്ളേ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡന്റ് സന്തോഷ് കുട്ടത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെമേജ് കുമാർ ലോക നാടകദിന സന്ദേശം അവതരിപ്പിച്ചു. ബിവിൻ തോമസ് എൻ.എൻ. പിള്ളയുടെ `കുടുംബയോഗം' നാടകത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. ദൃശ്യ പ്രസാദ് കിഴക്കേടത്തു മന കഥകളി സാധാരണ ജനങ്ങൾക്ക് എങ്ങിനെ ആസ്വദിക്കാം എന്നതിനെക്കുറിച്ച് ലഘുവിവരണം നൽകി. നളചരിതം രണ്ടാം ദിവസം കഥകളിയിലെ ഭാഗവും അവതരിപ്പിച്ചു. 2009 മുതൽ ഫ്യൂച്ചർ ഐ തിയറ്റർ അവതരിപ്പിച്ച നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ പ്രദർശനം നടന്നു.
കുവൈത്തിലെ നാടക-ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരും ആസ്വാദകരും പങ്കെടുത്ത ചടങ്ങിൽ വട്ടിയൂർക്കാവ് കൃഷ്ണ കുമാർ, പ്രേം രാജ്, പ്രമോദ് മേനോൻ ജിനു വൈക്കത്ത്, ചിന്നു കോര, ഷിബു ഫിലിപ്പ്, സജീഷ് കുമാർ, ഗോവിന്ദ് ശാന്ത, വാസു മമ്പാട് എന്നിവർ ആശംസകൾ അറിയിച്ചു. ജിജുന മേനോൻ ചടങ്ങുകൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതവും ഡോ.പ്രമോദ് മേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.