കുവൈത്ത് സിറ്റി: വടക്കൻ ഗസ്സയിൽ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീൻ കുടുംബങ്ങൾക്ക് കുവൈത്തിന്റെ പിന്തുണ. കുവൈത്തിന്റെ പിന്തുണയോടെ വഫ കപ്പാസിറ്റി ബിൽഡിങ്ങും മൈക്രോഫിനാൻസും ഇവിടെയുള്ള 2000 കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.
കുവൈത്തിലെ ഹ്യുമാനിറ്റേറിയൻ റിലീഫ് സൊസൈറ്റി, സനായി അൽ മഅറൂഫ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ എന്നിവയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗസ്സയിലെ വഫ ഓഫിസ് മേധാവി ഗദീർ ഷഹാദ പറഞ്ഞു. വടക്കൻ ഗസ്സയിലെ ഷെൽട്ടറുകളിലും ക്യാമ്പുകളിലും ശൈത്യകാല വസ്ത്രങ്ങളും പുതപ്പുകളും നൽകുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും മറ്റ് ചാരിറ്റികളും ഇവിടെ മാനുഷിക സഹായം എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.