ജി.സി.സി ഗെയിംസിൽ മെഡൽ നേടിയ താരങ്ങളുടെ ആഹ്ലാദം

ജി.സി.സി ഗെയിംസ്: കുവൈത്ത് ലീഡ് തുടരുന്നു

കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിൽ ആതിഥേയരായ കുവൈത്ത് ലീഡ് തുടരുന്നു. 23 സ്വർണവും 20 വെള്ളിയും 19 വെങ്കലവും നേടി നീലപ്പട വ്യക്തമായ മുൻതൂക്കത്തിലാണുള്ളത്. 17 സ്വർണവും 18 വെള്ളിയും 13 വെങ്കലവുമായി ബഹ്റൈനാണ് രണ്ടാമത്. 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവും നേടി ഖത്തർ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.

അവസാന സ്ഥാനത്തായിരുന്ന യു.എ.ഇ നാലാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തി. 11 സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇമറാത്തികളുടെ സമ്പാദ്യം. 11 സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവും നേടിയ ഒമാൻ അഞ്ചാം സ്ഥാനത്തും എട്ട് സ്വർണവും പത്ത് വെള്ളിയും 18 വെങ്കലവും നേടിയ സൗദി അവസാന സ്ഥാനത്തുമാണ്.

പൊടിക്കാറ്റ് മൂലം വിവിധ മത്സരങ്ങൾ മാറ്റിവെച്ചതാണ് മെഡൽ നിലയിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ വലിയ മുന്നേറ്റം ഇല്ലാതിരിക്കാൻ കാരണം.

ഐസ് ഹോക്കി, വോളിബാൾ, ബാസ്കറ്റ് ബാൾ, ടേബിൾ ടെന്നീസ്, വനിതകളുടെ ഫുട്സാൽ എന്നിവ മാറ്റിവെച്ചു.

Tags:    
News Summary - GCC Games: Kuwait continues to lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.