ജി.സി.സി കായികമേള: കിരീടം ആതിഥേയർക്ക്

കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി കായികമേളക്ക് കുവൈത്തിൽ കൊടിയിറങ്ങി. 96 മെഡലുകൾ നേടി വ്യക്തമായ ആധിപത്യത്തോടെ ആതിഥേയരായ കുവൈത്ത് ഓവറോൾ കിരീടം നേടി. 36 സ്വർണവും 28 വെള്ളിയും 32 വെങ്കലവും അടക്കം 96 മെഡലുകൾ ആണ് കുവൈത്തി കായികതാരങ്ങൾ സ്വന്തമാക്കിയത്.

ജി.​സി.​സി ഗെ​യിം​സി​ൽ ​വി​ജ​യി​ച്ച കു​വൈ​ത്തി താ​ര​ങ്ങ​ളു​ടെ​യും ഒ​ഫീ​ഷ്യ​ൽ​സി​ന്റെ​യും ആ​ഹ്ലാ​ദം 

ഫെൻസിംഗിലും കരാട്ടേയിലും രണ്ടു വീതം സ്വർണ മെഡലുകൾ ആണ് കുവൈത്ത് അവസാനദിവസം നേടിയത്. രണ്ടാം സ്ഥാനം നേടിയ ബഹ്റൈനെക്കാൾ 16 സ്വർണമെഡലുകൾ അധികം നേടിയാണ് കുവൈത്തിന്റെ മിന്നുംവിജയം. 20 സ്വർണവും 23 വെള്ളിയും 21 വെങ്കലവും ആണ് ബഹ്‌റൈൻ നേടിയത്.

ജി.​സി.​സി ഗെ​യിം​സി​ൽ ​ഫെൻസിങ് മത്സരത്തിൽ നിന്ന് 

18 സ്വർണവും 16 വെള്ളിയും 16 വെങ്കലവും നേടി യു.എ.ഇ മൂന്നാം സ്ഥാനത്തെത്തി. 16 സ്വർണവും 22 വെള്ളിയും 29 വെങ്കലവുമാണ് നാലാം സ്ഥാനക്കാരായ സൗദിയുടെ മെഡൽനില. ഖത്തർ 16 സ്വർണവും 21 വെള്ളിയും 15 വെങ്കലവുമായി അഞ്ചാമതായപ്പോൾ 13 സ്വർണവും 12 സ്വർണവും അഞ്ച് വെള്ളിയും 16 വെങ്കലവും നേടിയ ഒമാൻ ഏറ്റവും പിറകിലായി. പുരുഷ വനിത വിഭാഗങ്ങളിലായി 16 മത്സരങ്ങളാണ് ഗെയിംസിൽ ഉൾപ്പെടുത്തിയിരുന്നത്.

യു.എ.ഇയാണ് അടുത്തവർഷം നാലാമത് ജി.സി.സി കായികമേളക്ക് ആതിഥ്യം വഹിക്കുന്നത്. സമാപനചടങ്ങിൽ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അംഗം ശൈഖ് മുബാറക് ഫൈസൽ നവാഫ് അൽ അഹമ്മദ് അസ്സബാഹ്, യു.എ.ഇ ഒളിമ്പിക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അസ്സ അൽ മാലികിന് ജി.സി.സി സെക്രട്ടേറിയറ്റിന്റെ പതാക കൈമാറി.

Tags:    
News Summary - GCC Games: The title goes to the hosts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.