പുരുഷ, വനിത വിഭാഗങ്ങളിൽ ഒരേ സ്ഥാനക്രമം
കുവൈത്ത് സിറ്റി: ജി.സി.സി ഗെയിംസിന്റെ ഭാഗമായ സൈക്ലിങ് മത്സരത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും ടീം ഇനത്തിൽ യു.എ.ഇ സ്വർണം നേടി. കുവൈത്ത് വെള്ളിയും ബഹ്റൈൻ വെങ്കലവും നേടി. സൗദി നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. യു.എ.ഇ ടീമിൽ സൈദ് അൽകഅബി, ജാബിർ അൽമൻസൂരി, യൂസുഫ് അൽമൻസൂരി, മുഹമ്മദ് അൽമിർസ എന്നിവർ അണിനിരന്നപ്പോൾ കുവൈത്തിനായി സയീദ് അൽ അലി, ഖാലിദ് അൽഖലീഫ, അബ്ദുൽഹാദി അൽഅജ്മി, അബ്ദുറഹ്മാൻ അൽമൻസൂർ എന്നിവർ മത്സരിച്ചു. ബഹ്റൈൻ ടീമിൽ അഹ്മദ് ഖലീൽ, അഹ്മദ് മിദാൻ, യഹ്‍യ ഖലീഫ, അഹ്മദ് നാസർ എന്നിവരാണ് മത്സരിച്ചത്. ശൈഖ് ജാബിർ കടൽപാലത്തിലാണ് സൈക്ലിങ് മത്സരം. വ്യക്തിഗത, ടീം ഇനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഇനിയും മത്സരങ്ങൾ നടക്കാനുണ്ട്. വനിത വിഭാഗത്തിലും പുരുഷന്മാരുടെ അതേ സ്ഥാനക്രമം തന്നെയാണ് വന്നത്. യു.എ.ഇ സ്വർണവും കുവൈത്ത് വെള്ളിയും ബഹ്റൈൻ വെങ്കലവും നേടി. ജി.സി.സി ഗെയിംസ് ആകെ പോയന്റ് നിലയിൽ ബഹ്റൈൻ ഒന്നാം സ്ഥാനത്തും കുവൈത്ത് രണ്ടാമതും ഖത്തർ മൂന്നാമതുമാണ്. കൂടുതൽ മെഡലുകൾ കുവൈത്തിനാണെങ്കിലും കൂടുതൽ സ്വർണം നേടിയതിനാൽ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.