സൈ​നി​ക​രു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം

പ്ര​തി​രോ​ധ​വും ക​രു​ത്തും വ​ർ​ധി​പ്പി​ക്കാ​ൻ ജി.​സി.​സി സൈ​നി​കാ​ഭ്യാ​സം

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് കോ​ഓ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) അം​ഗ​രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സൈ​നി​കാ​ഭ്യാ​സ​ത്തി​ന് കു​വൈ​ത്ത് വേ​ദി​യാ​യി.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും അ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സ​ഊ​ദി, മ​റ്റു കു​വൈ​ത്ത് മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​​ദ്യോ​ഗ​സ​ഥ​ർ എ​ന്നി​വ​ർ അ​ഭ്യാ​സ​പ്ര​ക​ട​നം വീ​ക്ഷി​ച്ചു.

ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സൈ​നി​കാ​ഭ്യാ​സം വീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും അ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സ​ഊ​ദി എ​ന്നി​വ​ർ

തീ​വ്ര​വാ​ദ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, അ​ടി​യ​ന്ത​ര സു​ര​ക്ഷ ഘ​ട്ട​ങ്ങ​ൾ എ​ന്നി​വ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ഇ​ന​ങ്ങ​ൾ അ​ഭ്യാ​സ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും, സ​മ​ഗ്ര പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സൈ​നി​കാ​ഭ്യാ​സ​ത്തി​ൽ ഏ​ർ​പ്പെ​ട്ട എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഏ​തു സു​ര​ക്ഷ ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​ൻ രാ​ജ്യം ത​യാ​റാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നും അ​ഭ്യാ​സം ഗു​ണം​ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സൈ​നി​ക​ർ​ക്ക് മി​ക​വ് പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം സം​യു​ക്ത അ​ഭ്യാ​സം വ​ഴി ല​ഭി​ക്കു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ബ്ദു​ല​ത്തീ​ഫ് അ​ൽ ബ​ർ​ജാ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - GCC military exercises to increase resistance and strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.