കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നി പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാത്ത 76 സ്ഥാപനങ്ങൾക്കെതിരെ ജനറൽ ഫയർ ഫോഴ്സ് നടപടി. നിയമലംഘനങ്ങൾ കണ്ടെത്തിയ 76 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. വ്യാഴാഴ്ച വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. കടകൾ, ഗാരേജുകൾ, റസ്റ്റാറന്റുകൾ, നിക്ഷേപ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ, വ്യാവസായിക ഷോപ്പുകൾ എന്നിവ അടച്ചുപൂട്ടിയവയിൽ ഉൾപ്പെടും. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ ഒരുക്കാത്തതുമായ നിരവധി സ്ഥാപനങ്ങൾ പരിശോധയിൽ കണ്ടെത്തി. സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ ഒരുക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത ചൂട് നിലനിൽക്കുന്നതിനാൽ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.